പാലക്കാട്: ജില്ലയിൽ ഇന്ന് 225 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 82 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 8 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 429 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 30 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-19 പേർ
ഒറ്റപ്പാലം സ്വദേശികൾ- 12 പേർ
മുതുതല സ്വദേശികൾ - 8 പേർ
തൃക്കടീരി സ്വദേശികൾ-7 പേർ
തേങ്കുറിശ്ശി, പട്ടഞ്ചേരി, മണ്ണാർക്കാട്, തിരുവേഗപ്പുറ, കുഴൽമന്ദം, പട്ടാമ്പി, നാഗലശ്ശേരി സ്വദേശികൾ - 6 പേർ വീതം
ചെർപ്പുളശ്ശേരി, പെരുമാട്ടി, കൊപ്പം, ഷൊർണൂർ, സ്വദേശികൾ - 5 പേർ വീതം
കണ്ണമ്പ്ര, ആലത്തൂർ, നെല്ലായ, ലക്കിടി-പേരൂർ, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം
കണ്ണാടി, പുതുക്കോട്, പുതുപ്പരിയാരം, കിഴക്കഞ്ചേരി, വിളയൂർ, ആനക്കര, കൊല്ലങ്കോട്, മുതലമട സ്വദേശികൾ - 3 പേർ വീതം
കപ്പൂർ, കാവശ്ശേരി, തൃത്താല, പിരായിരി, തിരുമിറ്റക്കോട്, പുതുനഗരം, ചിറ്റൂർ തത്തമംഗലം നഗരസഭ, കോട്ടായി, കുത്തനൂർ, അകത്തെതറ സ്വദേശികൾ - 2 പേർ വീതം
ചാലിശ്ശേരി, അനങ്ങനടി, പറളി, എരിമയൂർ, തച്ചനാട്ടുകര, ചളവറ, എലപ്പുള്ളി, പട്ടിത്തറ, പരുതൂർ, മേലാർകോട്, ശ്രീകൃഷ്ണപുരം, പെരുവമ്പ്, തെങ്കര, കുലുക്കല്ലൂർ, വല്ലപ്പുഴ, അഗളി, കരിമ്പ, കോങ്ങാട്, വടക്കഞ്ചേരി, പുതുശ്ശേരി, അമ്പലപ്പാറ, അലനല്ലൂർ, നല്ലേപ്പിള്ളി സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6384 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 33 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 25 പേർ എറണാകുളം, 107 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.