മാള(തൃശൂർ): കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോണത്തുകുന്ന് കോവിലകത്ത് വേലായുധൻ (64) മരിച്ചു. ചെന്നൈയിൽ ജോലിയിലായിരുന്നു. നാട്ടിലെത്തി പരിശോധന നടത്തിയതിനെ തുടർന്ന് ഫലം പോസിറ്റീവായിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. ഭാര്യ മല്ലിക. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: ശ്രീജ, ജയൻ. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം സംസ്ക്കാരം നടത്തി.