തൃശൂർ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥര്‍ കൃത്യതയോടെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ സമയത്ത് വാക്‌സിനേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ജില്ലയിലെ ആദിവാസി മേഖലകളില്‍ നേരിട്ട് വാക്സിന്‍ എത്തിക്കാനുള്ള സജ്ജീകരണം ഒരുക്കും. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള മേഖലകളില്‍ വാക്‌സിനേഷനായി പോകുന്ന ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ വനം വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഓക്‌സിജന്‍ സിലണ്ടറുകളോടുകൂടിയ ബെഡുകള്‍ സജ്ജീകരിച്ചു വരുന്നതായും ഒരുമയോടുള്ള പ്രവര്‍ത്തനമാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും കലക്ടര്‍ പറഞ്ഞു.