കുവൈത്ത് സിറ്റി: കോഴിക്കോട് അത്തോളി സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചീക്കിലോട് വടക്കേക്കര താഴെ പനങ്ങോട്ടില്‍ അഷ്കര്‍ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിച്ച അഷ്കറിന്റെ മരണം വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്.
പിതാവ്: മുഹമ്മദ് അലി. മാതാവ്: ഷരീഫ. ഭാര്യ: റീമ. മകള്‍: നിയ. സഹോദരങ്ങള്‍: ഷെബീര്‍ അലി, ഷംഹീര് അലി, ഫര്‍സാന. സാല്മിയയില് ബഖാല ജീവനക്കാരനായിരുന്നു. എട്ടുവര്‍ഷത്തോളമായി കുവൈത്ത് പ്രവാസിയാണ്.