മടവൂർ: കൊവിഡ് ചികിത്സയിലിരിക്കെ കൊടുവള്ളി സ്വദേശി സൗദിഅറേബ്യയിൽ നിര്യാതനായി. ആരാമ്പ്രം ചോലക്കരത്താഴം പരേതനായ തെക്കെ തൊടുപുഴയിൽ അബുവിന്റെ മകൻ സലിം (52)ആണ് സൗദി അറേബ്യയിൽ മരിച്ചത്.
ഏറെ വർഷക്കാലമായി സൗദിയിലാണ്. ജിദ്ദയിൽ ജോലി ചെയ്ത് വരികയായിരുന്നു.
കൊവിഡ് ബാധിച്ച് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധയെ തുടർന്നാണ് മരണം.
മാതാവ് : ആയിഷ. ഭാര്യ: സുഹറ. മക്കൾ : ശാഹുൽ ഹമീദ്, ഷാന, ഷബ്ന.ലബീബ്.സഹോദരങ്ങൾ: ടി ടി അമ്മദ്, ടി ടി അബ്ദുല്ല, ടി ടി അസീസ്, ടി ടി ആലി, ടി ടി ഇസ്മായിൽ, ടി ടി സുലൈമാൻ , ടി ടി അഷ്റഫ്.