വിമൻ ഇൻടെക് ഇൻറർനാഷണൽ ഏർപ്പെടുത്തുന്ന രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥിനിക്ക് അവസരം

Update: 2021-06-11 14:19 GMT


തൃശൂർ: വിമൻ ഇൻടെക് ഇൻറർനാഷണൽ ഏർപ്പെടുത്തുന്ന രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥിനിക്ക് അവസരം.

തൃശൂർ ജില്ലയിലെ വടക്കേകാട് ഒ എം ബ്രദേഴ്സിലെ നസ്റിൻ നസീറാണ് ഈ അപൂർവ ബഹുമതി കരസ്ഥമാക്കിയത്.

ടെക്നോളജി മേഘലയിലെ സ്ത്രീകളുടെ രാജ്വാന്തര കൂട്ടായ്മയായ വിമൻടെക് ഇൻ്റർനാഷണൽ ഏഷ്യാ പസഫിക്ക് രാജ്യങ്ങളിൽ നിന്നും നടത്തിയ തെരഞ്ഞെടുപ്പിലാണ് നസ്റിൻ നസീർ സ്കോളർഷിപ്പിനും കൂടി അർഹത നേടിയത്.

ജൂൺ 22 _ 24 തിയ്യതികളിൽ നടക്കുന്ന ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത് റുച്ചാനനാവതി, ഗാർഗ്ദേൾഗുപ്ത, രോഹിണി ശ്രീവാസ്ത എന്നീ വിവിധ മേഘലയിലെ പ്രഗൽഭവതികളാണ്.

മാറമ്പള്ളി എംഇഎസ് കോളേജിൽ ബിഎസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനിയായ നസ്റിൻ നസീർ വടക്കേകാട് അഭയത്തോടൊപ്പം കോളേജിലെ പാലിയേറ്റീവ് പ്രവർത്തനത്തിലും, എൻ.എസ് എസ് ഉന്നത് ഭാരത് അഭയാൻ, മെട്സ്റ്റാർ എന്നിവയുടെ പ്രവർത്തനങ്ങളിലും മുൻനിരയിൽ തന്നെയുണ്ട്.

അഭയം പാലിയേറ്റീവ് യുഎഇ കോഡിനേറ്റർ നസീർ ഒഎമ്മിൻ്റെയും ഫൗസിയയുടേയും മകളാണ് ഈ മിടുക്കി.

വന്നേരി കമറുദ്ധീൻ സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ് അജ്മൽ ആണ് ഭർത്താവ്.

Similar News