കാട്ടാനശല്യം: വല്ലൂര്‍-മരോട്ടിച്ചാല്‍ മേഖലയില്‍ ആധുനിക രീതിയിലുള്ള വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി
തൃശൂര്‍: വല്ലൂര്‍ മരോട്ടിച്ചാല്‍ മേഖലയില്‍ കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുത ലൈന്‍ തകര്‍ന്ന പതിനൊന്നര കിലോമീറ്റര്‍ ഭാഗത്ത് പഴയ കാലുകള്‍ മാറ്റി പുതിയ കാലുകള്‍ സ്ഥാപിക്കും.
ഇതിനായി എട്ടര ലക്ഷം രൂപ ചെലവ് വരും. എത്രയും പെട്ടെന്ന് ഈ തുക പാസാക്കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഗാര്‍ഡ്മാര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ നല്‍കും.
ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആ.ര്‍.രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.