സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി രജികുമാറും, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എസ്ഐ അബ്ബാസലിയും സംഘവും കൊളഗപ്പാറ വട്ടത്തിമൂലയില്‍ നടത്തിയ പരിശോധനയില്‍ 48 പൊതികളിലായി സൂക്ഷിച്ച 102.650 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന് വട്ടത്തിമൂല കോളനി കൃഷ്ണന്‍കുട്ടി (51) നെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയോടെയാണ് സംഭവം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നതായി പോലിസ് വ്യക്തമാക്കി.