കൊവിഡ് പ്രതിരോധം: രണ്ട് തരം വാക്‌സീന്‍ സ്വീകരിക്കുന്നത് ഫലപ്രദമെന്ന് ഡോ. ശ്യാം സുന്ദര്‍

Update: 2021-08-11 14:37 GMT

തൃശൂര്‍: കൊവിഡിനെ പ്രതിരോധിക്കുന്നതിന് ആദ്യം ഒരു തരം വാക്‌സിനും രണ്ടാമത് മറ്റൊരുതരം വാക്‌സിനും നല്‍കുന്നത് കൂടുതല്‍ പ്രയോജനകരമായി കണ്ടിട്ടുണ്ടെന്ന് അമേരിക്കയിലെ മേരിലാന്‍ഡ് യുണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയിലെ പ്രഫസര്‍ ഡോ.ശ്യാം സുന്ദര്‍ കൂട്ടിലില്‍ അഭിപ്രായപ്പെട്ടു. കേരള ആരോഗ്യ സര്‍വകലാശാല നടത്തുന്ന 'കേരളത്തിലെ കൊവിഡ് അവസ്ഥ' എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കുറവ് കൊവിഡ് പ്രതിരോധ അവസ്ഥയുള്ള കേരളത്തില്‍ അടിയന്തരമായി മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍

സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ കൊവിഡ് നിയന്ത്രണ സമിതിയുടെ അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വെബിനാറിന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ മെഡിക്കല്‍ കോെളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഇന്ദു പി എസ് മോഡറേറ്ററായിരുന്നു. കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് പ്രൊഫ. സീനിയ നുജും കേരളത്തിലെ വാക്‌സിനേഷന്‍ സ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്തി. അഞ്ചു ദിവസങ്ങളിലായാണ് ഈ വെബിനാര്‍ നടത്തുന്നത്.

Similar News