തൃശൂര്‍ ജില്ലയില്‍ 48 പഞ്ചായത്തുകളിലെ 12,78,57 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് അംഗീകാരം
തൃശൂര്‍: ജില്ലയില്‍ 48 പഞ്ചായത്തുകളിലെ 12,78,57 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ തീരുമാനം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി തൃശൂര്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി 1489.67 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. ജല ജീവന്‍ മിഷനില്‍ 40 പഞ്ചായത്തുകളും ജലനിധി പദ്ധതിയില്‍ 8 പഞ്ചായത്തുകളുമാണുള്ളത്.
ഇതോടെ തൃശൂരിലെ എല്ലാ പഞ്ചായത്തുകളിലേയും മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജില്ലാ ശുചിത്വ മിഷന്‍ അംഗീകാരം നല്‍കിയതായി കേരള വാട്ടര്‍ അതോറിറ്റി തൃശൂര്‍ സുപ്രണ്ടിങ് എന്‍ജിനീയര്‍ പൗളി പീറ്റര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ വികസന കമീഷണര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇറിഗേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.