വെള്ളപ്പൊക്ക മുന്നൊരുക്കം; ചാലക്കുടിയില്‍ മോക്ഡ്രില്‍ 10 ന്

Update: 2021-11-09 09:48 GMT

തൃശൂര്‍: വെള്ളപ്പൊക്കത്തെ നേരിടുന്നതിനായി ചാലക്കുടി ആറാട്ട്കടവില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രില്‍ നടത്തുന്നു. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം എന്നത് സംബന്ധിച്ച റിഹേഴ്‌സലാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്ക അവലോകന യോഗം ചാലക്കുടിയില്‍ ചേര്‍ന്നു.

ദേശീയ ദുരന്ത പ്രതികരണ സേനയും ബന്ധപ്പെട്ട അധികൃതരും വെള്ളപ്പൊക്ക സമയത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ അനുകരണത്തില്‍ പങ്കെടുക്കും. ഈ മാസം 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മോക്ഡ്രില്‍ നടക്കുക. രണ്ട് ഭാഗങ്ങളിലായിട്ടാണ് മോക്ഡ്രില്‍.

ഡിസാസ്റ്റര്‍ മാനേജ്!മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ എന്‍ രാജു, എന്‍ ഡി ആര്‍ എഫ് കമാന്‍ഡന്റ് അര്‍ജുന്‍പല്‍ രാജ്പുട്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍ )പാര്‍വതി ദേവി, ഹസാര്‍ഡ് അനലിസ്റ്റ് സുസ്മയ് സണ്ണി, ചാലക്കുടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ലോജു, കെ എസ് ഇ ബി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Similar News