മതപരിവര്‍ത്തനം, വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേര്‍പ്പെടുന്ന എന്‍ജിഒയുടെ ലൈസന്‍സ് റദ്ദാക്കും: കേന്ദ്രം

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്സിആര്‍എ), 2010പ്രകാരമായിരിക്കും നടപടി

Update: 2024-11-12 09:33 GMT

ന്യൂഡല്‍ഹി: വികസന വിരുദ്ധ പ്രവര്‍ത്തനങ്ങളിലും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു എന്‍ജിഒയുടെയും രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്രം അറിയിച്ചു. നോട്ടീസ് അനുസരിച്ച്, എന്‍ജിഒയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുള്ള പ്രോജക്റ്റുകള്‍ക്കായി ഒരു വിദേശ ധനസഹായവും വിനിയോഗിക്കാത്തതും എഫ്സിആര്‍എ റദ്ദാക്കലിന് കാരണമാകും. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്സിആര്‍എ), 2010പ്രകാരമായിരിക്കും നടപടി.

സാമൂഹികമോ മതപരമോ ആയ സൗഹാര്‍ദത്തെ ബാധിച്ചേക്കാവുന്ന തരത്തില്‍ വിദേശ ധനസഹായം സ്വീകരിക്കുന്ന ഏതൊരു എന്‍ജിഒയുടെയും എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കേണ്ടിവരുമെന്ന് ഡയറക്ടര്‍ (എഫ്സിആര്‍എ) കെ സഞ്ജയന്‍ നവംബര്‍ 8 ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. തീവ്രവാദ സംഘടനകളുമായോ ദേശവിരുദ്ധ സംഘടനകളുമായോ ബന്ധം, പ്രധാന പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ അല്ലെങ്കില്‍ റാഡിക്കല്‍ സംഘടനകളുമായി ബന്ധമുണ്ടെങ്കില്‍, അവരുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു.




Tags:    

Similar News