മലപ്പുറം: ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്ത നാലു പേരെ വിട്ടയച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയിച്ചിരിക്കുന്നത്. ഇവരെല്ലാം കൊച്ചിയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനായി തയ്യാറാടെുക്കുകയാണെന്ന് അറിയുന്നു. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം ഇവരുടെ വീടുകളില്‍ എത്തി പരിശോധന നടത്തിയത്. ഏതോ കേസിന്റെ കാര്യം അറിയാനാണ് എത്തിയതെന്നാണ് എന്‍ഐഎ സംഘം പറഞ്ഞിരിക്കുന്നത്.