നിപ: കുട്ടിയുടെ നില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളജിൽ സന്ദർശക വിലക്ക്

Update: 2024-07-21 04:54 GMT

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ വെന്റിലേറ്ററിൽ കഴിയുകയാണ്. അതിജാഗ്രതാ നിർദേശത്തിൻ്റെ ഭാഗമായി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.

അതിനിടെ, നിരീക്ഷണത്തില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ട്.

Tags:    

Similar News