ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി

Update: 2019-01-02 13:10 GMT

കൊച്ചി: സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അടക്കം 49 സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ചിട്ടുള്ള കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ വി ഇ യൂസഫ് അറിയിച്ചു. സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ സുരക്ഷ സംസ്ഥാന സര്‍ക്കാറും പോലീസും നല്‍കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്.എല്ലാ വ്യാപാര സംഘടനകളും സ്ഥാപനങ്ങളും ഇതൊരു ഔദ്യോഗിക അറിയിപ്പായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News