ബിജെപിക്ക് 'ജവാന്‍മാരുടെ മരണം' തിരഞ്ഞെടുപ്പ് റാലിയില്‍ മാത്രം; ബിഹാറില്‍ ജവാന്റെ മൃതദേഹത്തിന് അനാദരവ്

Update: 2019-03-04 11:33 GMT

പട്‌ന: ജവാന്‍മാരുടെ മരണം ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ഇത്തവണ ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും സഖ്യമായി ഭരിക്കുന്ന ബീഹാറിലാണ് ജവാന്റെ മൃതദേഹത്തിനെതിരേ എന്‍ഡിഎ സര്‍ക്കാരിന്റെ അനാദരവ്.

കശ്മീരിലെ കുപ്‌വാരയിലുണ്ടായ ആക്രമണത്തിലാണ് സിആര്‍പിഎഫ് ജവാന്‍ പിന്റു കുമാര്‍ കൊല്ലപ്പെട്ടത്. ബിഹാറിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ കൊല്ലപ്പെട്ട സിആര്‍പി എഫ് ജവാനെ കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കണ്ണീര്‍ വാര്‍ത്തെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ച ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പക്ഷേ മന്ത്രിമാരെ ആരെയും അയച്ചില്ല.

ബിജെപി-ജെഡിയു സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും പട്‌ന എയര്‍പോര്‍ട്ടില്‍ മൃതദേഹം ഏറ്റവാങ്ങാന്‍ എത്താത്തതില്‍ ജവാന്റെ കുടുംബം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ പട്‌ന ഡിഎം, എസ്എസ്പിയും മാത്രമാണ് എത്തിയത്. എയര്‍പ്പോര്‍ട്ടില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയ ഏക രാഷ്ട്രീയ പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഛാ മാത്രമാണ്. പ്രോട്ടോകോള്‍ അനുസരിച്ച് മന്ത്രിമാര്‍ ആരെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിന്റുവിന് അര്‍ഹിക്കുന്ന ബഹുമതി എന്‍ഡിഎ നല്‍കിയില്ലെന്ന് അമ്മാവന്‍ സഞ്ചയ് കുമാര്‍ കുറ്റപ്പെടുത്തി.


Tags:    

Similar News