ഒളിംപ്യന്‍ നോഹ നിര്‍മല്‍ ടോമിനും കെ ടി ഇര്‍ഫാനും സ്വീകരണം നല്‍കി

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ അത് ലറ്റിക്‌സ് അസോസിയേഷന്‍, ജില്ലാ ഒളിംപിക് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

Update: 2021-08-10 18:34 GMT

കോഴിക്കോട്: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ച് എത്തിയ നോഹ നിര്‍മല്‍ ടോമിനും കെ ടി ഇര്‍ഫാനും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ അത് ലറ്റിക്‌സ് അസോസിയേഷന്‍, ജില്ലാ ഒളിംപിക് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയി ജോണ്‍, സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുര്‍റഹിമാന്‍, അത്‌ലറ്റിക്‌സ് അസോസിഷന്‍ ജില്ലാ സെക്രട്ടറി കെ എം ജോസഫ്, ഒളിംപിക് അസോസിഷന്‍ വൈസ് പ്രസിഡന്റ് സി ശശിധരന്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി കോയ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി കെ തങ്കച്ചന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എ കെ മുഹമ്മദ് അഷ്‌റഫ്, നോഹ നിര്‍മ്മല്‍ ടോമിന്റെ ആദ്യകാല കോച്ച് ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News