ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Update: 2022-04-27 13:24 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും ഉത്സവപറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും മൈക്രോഫോണുകളും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം. ഇതിന് ആവശ്യമായ ഉത്തരവുകള്‍ ചീഫ് സ്വെക്രട്ടറി, പോലിസ് മേധാവി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം റെനി . ആന്റണി നിര്‍ദ്ദേശം നല്‍കി.

കുട്ടികളുടേയും ജനങ്ങളുടേയും പരാതികളില്‍ പോലിസ് ഓഫിസര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ശബ്ദ തീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News