ബിജെപി, കോണ്‍ഗ്രസ് ഇതര മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: അസദുദ്ദീന്‍ ഉവൈസി
2014ല്‍ നിന്ന് വിഭിന്നമാണ് ഇത്തവണ. ഇപ്പോള്‍ മോദി തരംഗമില്ല. എല്ലാ സീറ്റുകളിലും പ്രത്യേകം മല്‍സരമാണുണ്ടാവുക- ഉവൈസി പറഞ്ഞു.
ഹൈദരാബാദ്: രാജ്യത്ത് മോദി തരംഗമില്ലെന്നും കേന്ദ്രത്തില്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രാദേശിക തലത്തില്‍നിന്നുയര്‍ന്നു വരുന്ന നേതാവാകും ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര സഖ്യ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാവുക. വരുന്ന ലോക്്‌സഭാ തിരഞ്ഞെടുപ്പ് തുറന്ന തിരഞ്ഞെടുപ്പാണ്. 543 മണ്ഡലങ്ങളില്‍ ഓരോന്നിനു വേണ്ടിയും വലിയ പോരാട്ടമുണ്ടാവും. 2014ല്‍ നിന്ന് വിഭിന്നമാണ് ഇത്തവണ. ഇപ്പോള്‍ മോദി തരംഗമില്ല. എല്ലാ സീറ്റുകളിലും പ്രത്യേകം മല്‍സരമാണുണ്ടാവുക- ഉവൈസി പറഞ്ഞു.
തെലങ്കാനയില്‍ ടിആര്‍എസിന്റെ നേതൃത്വത്തിലുള്ള ബിജെപി കോണ്‍ഗ്രസ് ഇതര സഖ്യത്തിന്റെ ഭാഗമായണ് എഐഎംഐഎം ഇത്തവണ മല്‍സരിക്കുന്നത്. നിലവിലെ മണ്ഡലമായ ഹൈദരാബാദില്‍ നിന്നു തന്നെ ഒവൈസി വീണ്ടും ജനവിധി തേടും. ഇന്ത്യയുടെ രാഷ്ട്രീയ വൈവിധ്യം പ്രതിനിധീകരിക്കാന്‍ ഈ മുന്നണി അനിവാര്യമാണെന്ന് ഉവൈസി അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയേക്കാളും രാഹുല്‍ ഗാന്ധിയേക്കാളും കഴിവുള്ള നിരവധി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.