റഡാര്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല'; അര്‍ജുനായി പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതം
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്ത്. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്. മണിക്കൂറുകളായി റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. രാവിലെ 6.30യോടെയാണ് അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചത്. വളരെ സജീവമായിട്ടാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.