കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ
തിരുവനന്തപുരം: കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകള്‍ സ്വീകരിക്കും.
നാമനിര്‍ദേശ പത്രിക അതത് കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വരണാധികാരിയുടെ ഓഫിസില്‍ നിന്നും ഇന്നു മുതല്‍ ആഗസ്റ്റ്് 17 വരെ ലഭിക്കും.
പത്രികകള്‍ വരണാധികാരിയുടെ ഓഫിസില്‍ തപാല്‍ മുഖേന എത്തിക്കുകയോ ഓഫിസിന് മുന്നിലെ പെട്ടിയില്‍ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം.
ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് 25ന് രാവിലെ പത്ത് മുതല്‍ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ്.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ 'തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍' എന്ന ശീര്‍ഷകത്തിലെ എ ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. വൈകുന്നേരം മൂന്നിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ സ്‌പോട്‌സ് കൗണ്‍സിലിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോര്‍പറേഷന്‍, മുനിസിപാലിറ്റി, ഗ്രാമ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും. ആഗസ്റ്റ് 31നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.