റേഡിയോ ജോക്കികളുടെ അശ്ലീല പ്രയോഗം;ലൈസന്‍സ് റദ്ദ് ചെയ്യും;എഫ്എം സ്‌റ്റേഷനുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അശ്ലീലമോ അന്തസ്സില്ലാത്തതോ ആയ ഒരു ഉള്ളടക്കം പ്രക്ഷേപണം ചെയ്യില്ലെന്ന നിബന്ധനയിലാണ് എഫ്എം ചാനലുകള്‍ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്

Update: 2022-03-02 09:34 GMT

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന് എതിരെ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രാലയം.

അശ്ലീലമോ അന്തസ്സില്ലാത്തതോ ആയ ഒരു ഉള്ളടക്കം പ്രക്ഷേപണം ചെയ്യില്ലെന്ന നിബന്ധനയിലാണ് എഫ്എം ചാനലുകള്‍ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടി സ്വീകരിക്കും.പല എഫ്എം ചാനലുകളിലും റേഡിയോ ജോക്കികള്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്, എല്ലാ ചാനലുകള്‍ക്കും അസോസിയേഷന്‍ ഒഫ് റേഡിയോ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയ്ക്കും അയച്ച കുറിപ്പില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി വേണം ചാനലുകളുടെ പ്രര്‍ത്തനമെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണത്തിനിടയില്‍ അന്തസ്സിലാത്ത വിധം ജോക്കികള്‍ കമന്റുകള്‍ പറയുന്നത് വിലക്കണമെന്നും കുറിപ്പില്‍ പറയുന്നു.





Tags:    

Similar News