കോഴിക്കോട്: മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍വീണ് വയോധികനെ കാണാതായി. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കോവൂര്‍ സ്വദേശി ശശി (60)യാണ് ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. ശക്തമായ മഴയായതിനാല്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു അപകടം. ശശിയ്ക്കായി പോലിസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.