വാഗമണ്ണിലെ ഓഫ് റോഡ് ഡ്രൈവ്: നടന്‍ ജോജു അടക്കം 17 പേര്‍ക്ക് പോലിസിന്റെ നോട്ടിസ്
തൊടുപുഴ: വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡുമായി ബന്ധപ്പെട്ട് നടന്‍ ജോജു ജോര്‍ജ് അടക്കം 17 പേര്‍ക്കെതിരേ പോലിസിന്റെ നോട്ടിസ്. വാഗമണ്‍ പോലിസാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മുഴുവന്‍ രേഖകളും ഉപയോഗിച്ച വാഹനവും അടക്കം നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാകണം. 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഇതേ സംഭവത്തില്‍ നേരത്തെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു.ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലാണ് റൈഡ് നടന്നത്.
വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും നോട്ടിസ് നോട്ടിസ് ലഭിച്ചിട്ടുണ്ട്.
സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഓഫ് റോഡ് റൈഡുകള്‍ക്ക് ഇടുക്കി കലക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.