ഓട്ടോകളുടെ വയറ്റത്തടിക്കും; ഓല ബൈക്കുകള്‍ 150 നഗരങ്ങളിലേക്ക്

ചുരുങ്ങിയ ചെലവില്‍ നഗരത്തിരക്കുകളില്‍ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോഗ്താക്കള്‍ ഏറെയായിരുന്നു ഓല ബൈക്ക് സര്‍വീസുകള്‍ക്ക്.

Update: 2019-09-13 16:29 GMT

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാരായ ഓല തങ്ങളുടെ ബൈക്ക് സര്‍വീസുകള്‍ 150 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. മെട്രോപൊളിറ്റന്‍ നഗരങ്ങളായ ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയ്ക്ക് പുറമെ നഗരങ്ങളായ ഗായ, ബികനീര്‍, മുഗല്‍സാറായ് എന്നിവിടങ്ങളിലേക്കും ഓല ബൈക്ക് സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നഗരത്തിരക്കുകളില്‍ കാറുകളെക്കാള്‍ വേഗത്തില്‍ എത്തിപ്പെടാന്‍ ബൈക്കുകള്‍ക്ക് സാധിക്കുമെന്നതാണ് ഓല ബൈക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ കാരണമാവുന്നത്. 2016ല്‍ ഗുഡ്ഗാവിലായിരുന്നു ആദ്യ ഓല ബൈക്ക് സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍ നഗരത്തിരക്കുകളില്‍ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോഗ്താക്കള്‍ ഏറെയായിരുന്നു ഓല ബൈക്ക് സര്‍വീസുകള്‍ക്ക്. അടുത്ത 12 മാസങ്ങള്‍ക്കുള്ളിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഓല ബൈക്ക് സര്‍വീസ് പ്രാവര്‍ത്തികമാക്കുക. ഇതിനായി ബൈക്ക് നിര്‍മാണ കമ്പനികളുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

Similar News