ആംബുലന്‍സ് ലഭിക്കാതെ റോഡരികില്‍ കിടന്ന് വൃദ്ധന്‍ മരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ഒരു മണിക്കൂറോളം ഗോവിന്ദന്‍ കുട്ടി റോഡില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.
പെരുമ്പാവൂര്‍: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് റോഡരികില്‍ കിടന്ന് വൃദ്ധന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പെരുമ്പാവൂര്‍ കാലടി കവലയില്‍ കുഴഞ്ഞുവീണ കടുവാള്‍ സ്വദേശി ഗോവിന്ദന്‍ കുട്ടിയാണ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്.
ഒരു മണിക്കൂറോളം ഗോവിന്ദന്‍ കുട്ടി റോഡില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. കൊവിഡ് ആണോ എന്ന സംശയത്തെതുടര്‍ന്നായിരുന്നു ആളുകള്‍ കൈയ്യൊഴിഞ്ഞത്.തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ പോലിസ് ഉഗസ്ഥരാണ് വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും, ആലുവ റൂറല്‍ പോലിസ് മേധാവിയും നാലാഴ്ചയ്ക്ക്കം റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.