വയോധികന്‍ മിന്നലേറ്റ് മരിച്ചു

Update: 2025-03-18 15:37 GMT

പത്തനംതിട്ട: വേനല്‍ മഴക്കിടെയുണ്ടായ ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠന്‍ (70) ആണ് മരിച്ചത്.ഇടിമിന്നലേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.