വയോധിക ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

Update: 2025-04-05 17:25 GMT
വയോധിക ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

തിരുവനന്തപുരം: വയോധിക ട്രെയിന്‍ തട്ടി മരിച്ചു. അഞ്ചുതെങ്ങ് വലിയപള്ളിയ്ക്ക് സമീപം വാടിക്കകം തുണ്ട് പുരയിടത്തില്‍ ആഞ്ചില്‍ മേരി(73)യാണ് മരിച്ചത്. ഇന്നു രാവിലെ 5:10 ഓടെ വക്കം റെയില്‍വേ ഗേറ്റിനും സ്‌റ്റേഷനും മധ്യേയാണ് ട്രെയിന്‍ തട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കാവൂര്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ചിറയിന്‍കീഴ് താലൂക്ക്ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അഞ്ചുതെങ്ങ് ചര്‍ച്ചില്‍ സംസ്‌കരിച്ചു.

Similar News