ഓണക്കിറ്റ്; ഏലക്ക വാങ്ങിയതില്‍ ഗുരുതര അഴിമതിയെന്ന് വി ഡി സതീശന്‍

Update: 2021-08-21 05:04 GMT
ഓണക്കിറ്റ്; ഏലക്ക വാങ്ങിയതില്‍ ഗുരുതര അഴിമതിയെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഓണക്കിറ്റിനു വേണ്ടി ഏലക്ക വാങ്ങിയതില്‍ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഓണക്കിറ്റിലേക്ക് വാങ്ങിയ ഏലം നിലവാരം കുറഞ്ഞതാണ്. കൃഷിക്കാരില്‍ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരില്‍ നിന്ന് വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ഇടനിലക്കാരനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കിറ്റിലെ ഏലക്ക വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി ടി തോമസ് എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു. 8 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പി ടി തോമസ് ഉന്നയിച്ച ആരോപണം. കൃഷിക്കാരില്‍ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരില്‍ നിന്ന് വാങ്ങിയതില്‍ ക്രമക്കേടുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Tags:    

Similar News