തിരൂര്‍: സൗഹൃദവേദി, തിരൂരിന്റെ ഇത്തവണത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി മാധവന്‍കുട്ടി വാരിയര്‍, ബ്രഹ്മശ്രീ ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, കവയത്രിയും സീരിയല്‍ നടിയുമായ ഷീലാ രാജന്‍, ബാലതാരം ആദര്‍ശ് പി ഹരീഷ് തുടങ്ങിയവര്‍ സംബന്ധിക്കും. പാവപ്പെട്ട 100 കുടുംബങ്ങള്‍ക്ക് ഓണപ്പുടവ വിതരണം ചെയ്യും. സൗഹൃദവേദിയുടെ ഓണം സ്‌പെഷ്യല്‍ പതിപ്പ് തുമ്പപ്പൂവിന്റെ പ്രകാശനവും നടക്കും. അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായ അന്നേ ദിവസം വേദിയില്‍ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകരായ പാറപ്പുറത്ത് ബാവഹാജി, പി കെ അബൂബക്കര്‍ എന്ന ബാബു എന്നിവരെ ആദരിക്കും. ദേശീയ അധ്യാപകദിനം കൂടിയായ അന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി അപ്പുമാസ്റ്ററെ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സൗഹൃദവേദി തിരൂര്‍ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല, സെക്രട്ടറി കെ കെ അബ്ദുല്‍ റസാക്ക് ഹാജി, മറ്റു ഭാരവാഹികളായ ഷമീര്‍ കളത്തിങ്ങല്‍, അബ്ദുല്‍ കാദര്‍ കൈനിക്കര, പാറയില്‍ ഫസലു എന്നിവര്‍ പങ്കെടുത്തു.