തടവുപുള്ളിയായി ഒരു ദിവസം ; ജയില്‍ ടൂറിസവുമായി ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍

തടവുകാരുടേതിന് സമാനമായി തന്നെയായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍ പെരുമാറുക.

Update: 2021-08-18 11:06 GMT

ബെംഗളുരു: ജയില്‍ ടൂറിസം എന്ന പുതിയ പദ്ധതിയുമായി കര്‍ണാടകയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. ജയില്‍ ജീവിതം അനുഭവിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് അവസരം നല്‍കുകയാണ് ചെയ്യുന്നത്. ഇതിന് പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ കഴിയണം. ജയില്‍ ടൂറിസം വഴി ജനങ്ങളെ ജയില്‍ ജീവിതം എന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ജയില്‍ അധികൃതര്‍.


തടവുകാരുടേതിന് സമാനമായി തന്നെയായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍ പെരുമാറുക. ജയില്‍ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കേണ്ടി വരും. ജയില്‍ യൂണിഫോം നിര്‍ബന്ധം. അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെല്‍ വൃത്തിയാക്കി എത്തിയാല്‍ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതല്‍. 11.30 യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം. എത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണെങ്കില്‍ മാംസാഹാരം ലഭിക്കും. പുലര്‍ച്ചെ ജയില്‍ പുള്ളികള്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണം. ജയിലിലെ ജോലികള്‍ ചെയ്യണം. സെല്ലില്‍ മറ്റ് ജയില്‍ പുള്ളികള്‍ക്കൊപ്പം താമസിക്കുകയും വേണം. തടവുപുള്ളിയായി ഒരു ദിവസം ജയിലില്‍ കഴിയുന്നതിന് 500 രൂപയാണ് ഈടാക്കുക.


യഥാര്‍ത്ഥ ജയില്‍ ജീവിതം എന്താണെന്ന് അറിഞ്ഞാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയുമെന്നാണ് ജയില്‍ ടൂറിസം എന്ന ആശയത്തിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം




Tags:    

Similar News