അമരാവതി: ആന്ധ്രാ പ്രദേശിലെ നര്‍സാരോപേട്ടില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 19 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയവാഡ സ്വദേശിനി ദിവ്യയാണ് മരിച്ചത്. നരസറോപേട്ട മണ്ഡലത്തിലെ പെറ്റ്ലൂരിവാരിപ്പാലത്ത് സ്വകാര്യ ട്രാവല്‍ ബസാണ് മറിഞ്ഞത്.
39 യാത്രക്കാരുമായി കര്‍ണാടകയിലെ പാലനാട്ടില്‍ നിന്ന് യാനത്തേക്ക് പോവുകയായിരുന്ന ശ്രീ തുളസി ട്രാവല്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് റോഡിലേക്ക് വീണ മരക്കൊമ്പുകള്‍ ഒഴിവാക്കാനുള്ള ശ്രമത്തില്‍ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് മറിയുകയായിരുന്നു. വഴുക്കലുള്ള റോഡിന്റെ ശോച്യാവസ്ഥയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നതിലേക്ക് നയിച്ചതെന്നു പോലിസ് പറഞ്ഞു.