ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു

രാജ്യസഭ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് രാജി സമര്‍പ്പണം.

Update: 2020-06-05 13:11 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു.മോര്‍ബി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബ്രിജേഷ് മെര്‍ജയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് രാജി സമര്‍പ്പണം.

കഴിഞ്ഞ ദിവസം അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. വഡോദരയിലെ കരഞ്ജന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയായിരുന്നു അക്ഷയ് പട്ടേല്‍. വാല്‍സാദിലെ കാര്‍പാഡില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ജിതു ചൗധരി. രണ്ടു ദിവസത്തിനിടെ ഇത് മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് രാജിവച്ചത്. മൂന്നു മാസത്തിനിടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്.

ഇതോടെ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 65 ആയി കുറഞ്ഞതിനാല്‍ രാജ്യസഭയിലേക്ക് എത്തിക്കാനായി ഉദ്ദേശിച്ച രണ്ടു പേരെ കൊണ്ട് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. കോണ്‍ഗ്രസ് വക്താവായ ശക്തിസിങ് ഗോഹില്‍, മുന്‍ ഗുജറാത്ത് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി എന്നിവരാണ് രാജ്യസഭാ സ്ഥാനാര്‍ഥികള്‍. രാജിവച്ചില്ലാെയിരന്നെങ്കില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസിനും രണ്ടംഗങ്ങളെ വിജയപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു. ജൂണ്‍ 19-നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് ആദ്യം മാര്‍ച്ച് 26ന് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെയ്ക്കുകയായിരുന്നു.


Tags:    

Similar News