മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 35 വയസ്സുള്ള ഒരു ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തില്‍ ഡോക്ടര്‍ സ്വമേധയ ചികില്‍സ തേടുകയായിരുന്നു.
ഡോക്ടറുടെ കുടുംബാഗങ്ങളും മറ്റ് അടുത്തവരെയും ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്. ഡോക്ടറും കുടുംബവും താമസിക്കുന്ന കെട്ടിടം കോര്‍പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി.
ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന 56 വയസ്സുകാരന്‍ കഴിഞ്ഞ ദിവസം സിയോന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ഇതുവരെ 432 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 265 കേസുകള്‍ മുംബൈയിലാണ്.