കുതിച്ചുയര്‍ന്ന് സവാളവില

ഒരാഴ്ചക്കിടെ ഉള്ളിയുടെ വിലയില്‍ വന്‍ മാറ്റമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്

Update: 2024-11-09 09:22 GMT

കോഴിക്കോട്: സംസ്ഥാനത്ത് സവാളവില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ ഉള്ളിയുടെ വിലയില്‍ വന്‍ മാറ്റമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. 80 മുതല്‍ 90 രൂപ വരെയാണ് വിപണിയില്‍ നിലവിലെ വില.

മഹാരാഷ്ട്രയിലെയും പൂനെയിലെയും കൃഷി നാശമാണ് ഉള്ളി വില കുതിച്ചുയരാന്‍ കാരണം. കേരളത്തിലേക്ക് സവാള പ്രധാനമായും എത്തിക്കുന്ന സഥലങ്ങളാണ് ഇവ. കഴിഞ്ഞ ആഴ്ച 50 രൂപ ആയിരുന്ന നിലയാണ് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത്.

Tags:    

Similar News