തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തിതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.

Update: 2020-11-21 03:51 GMT

ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയാണ് സര്‍ക്കാര്‍ ചൂതാട്ടം നിരോധിച്ചത്. ഇതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനിമുതല്‍ 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10, 000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവു ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തിതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് വ്യാപക ആവശ്യവും ഉയര്‍ന്നിരുന്നു. ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 1930ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു.

Tags:    

Similar News