സിബിഐ അന്വേഷണത്തില്‍ മാത്രമെ പൂര്‍ണമായി നീതിലഭിക്കുകയുള്ളൂവെന്ന് നമ്പി നാരായണന്‍

Update: 2021-04-15 07:24 GMT

തിരുവനന്തപുരം: സിബിഐ അന്വേഷണത്തില്‍ മാത്രമെ പൂര്‍ണമായി നീതിലഭിക്കുകയുള്ളൂവെന്ന് ഐഎസ്ആര്‍ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഡികെ ജയിന്‍ കമ്മീഷന്‍ റിപോര്‍ട്ട് ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി നിരീക്ഷണപശ്ചാത്തലത്തിലാണ്, ഐഎസ്ആര്‍ഓ ചാരക്കേസില്‍ ക്രൂശിക്കപ്പെട്ട നമ്പിനാരായണന്റെ പ്രതികരണം. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയിന്‍ കമ്മിഷന്‍ റിപോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതി, ഐഎസ്ആര്‍ഓ കേസ് ഏറെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചു. സുപ്രീംകോടതി സോളിസിറ്റര്‍ ജനറല്‍, കേസില്‍ സിബിഐ അന്വേഷണം ആകാമെന്നും അഭിപ്രായപ്പെട്ടു. നേരത്തെ ഐഎസ്ആര്‍ഓ ചാരക്കേസില്‍ നിരവധി ദിവസം നമ്പിനാരായണന് ജയില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്. പിന്നീട് ഹൈക്കോടതി, ചാരക്കേസില്‍ നമ്പി നാരായണന്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News