തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചികില്‍സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്കു കൊണ്ടുപോവും. എയര്‍ ആംബുലന്‍സിലാണു കൊണ്ടുപോവുന്നത്. കെപിസിസിയാണു ചികില്‍സാ ചെലവ് വഹിക്കുക. തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നിംസില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ആരോഗ്യനില സംബന്ധിച്ച് ആശയവിനിമയം നടത്തി. സതീശന്‍ തന്നെയാണ് എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ രാവിലെ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെയും ഡോക്ടര്‍മാരെയും കണ്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ചികില്‍സാ മേല്‍നോട്ടത്തിന് ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.