പൊന്മുടി: ഇടുക്കി പൊന്മുടി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 705.5 മീറ്ററാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇടുക്കി ജില്ലയില്‍ ഇന്നലെ വരെ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 4 വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചു.
രണ്ടു ദിവസത്തെ കണക്കുകള്‍ പ്രകാരം 21 വീടുകള്‍ക്ക് പൂര്‍ണ്ണമായും 354 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. 294 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതായും റിപോര്‍ട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നും, വീട് തകര്‍ന്നും ജില്ലയില്‍ 5 പേര്‍ക്ക് പരുക്കേറ്റു. തങ്കമണി വില്ലേജില്‍ നാല് പേര്‍ക്കും, ദേവികുളം താലൂക്കില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ക്കുമാണ് പരുക്കേറ്റത്.