പോലിസ് യാര്‍ഡില്‍ തീപിടിത്തം; 400 വാഹനങ്ങള്‍ കത്തിനശിച്ചു

Update: 2025-04-05 04:11 GMT
പോലിസ് യാര്‍ഡില്‍ തീപിടിത്തം; 400 വാഹനങ്ങള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നെഹ്‌റു പ്ലേസിലെ പോലിസ് യാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 400ല്‍ അധികം വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മൂന്നു മണിക്കൂറോളം സമയമെടുത്താണ് തീ അണച്ചതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ട്രാഫിക് വിഭാഗം പിടികൂടി കൊണ്ടുവരുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടുത്തമുണ്ടായതെന്ന് സൗത്ത് ഡിസിപി കുശാല്‍ പാല്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി കേസെടുത്തു.

Similar News