പ്രാണവായു ലഭിക്കാതെ അമൃത്സറിലും അഞ്ച് മരണം; സ്വകാര്യ ആശുപത്രിക്ക് ഓക്‌സിജന്‍ നല്‍കുന്നില്ലെന്ന് പരാതി
നീല്‍കാന്ത് ആശുപത്രിയിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ചു മരണം റിപോര്‍ട്ട് ചെയ്തത്.
ന്യൂഡല്‍ഹി: അമൃത്സറില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു. നീല്‍കാന്ത് ആശുപത്രിയിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ചു മരണം റിപോര്‍ട്ട് ചെയ്തത്. ഇവിടെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്വാകര്യ ആശുപത്രി ആയതിനാല്‍ തങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ആശുപത്രിക്ക് നല്‍കാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ആകില്ലെന്നാണ് ജില്ലാ ഭരണകുടം അറിയിച്ചതെന്ന് ആശുപത്രി എംഡി എഎന്‍ഐയോട് പറഞ്ഞു.
ആവശ്യത്തിന് ഓക്‌സജിന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജില്ലാ ഭരണകുടത്തിന് അമൃത്സറിലെ സ്വകാര്യ ആശുപത്രികള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കൊവിഡ് രോഗികള്‍ക്കായി 800 ഓളം ബെഡുകളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 40 ശതമാനവും ഉപയോഗത്തിലാണ്. രാജ്യതലസ്ഥാനത്ത് പ്രാണവായു ലഭിക്കാതെ ഇന്ന് 20 പേര്‍ മരിച്ചിരുന്നു.