തിരുവനന്തപുരം: ബി ജെ പി നേതാവ് പിസി ജോർജ് നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെ കേസടുക്കേണ്ട ആവശ്യമില്ലന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചതായി ആഭ്യന്തര വകുപ്പ്. ലവ് ജിഹാദിലൂടെ ഒരു ഗ്രാമത്തിൽ മാത്രം നാനൂറിലേറെ ക്രൈസ്തവ പെൺകുട്ടികളെ കാണാതായന്ന് കഴിഞ്ഞ ദിവസം ജോർജ് ആരോപിച്ചിരുന്നു. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് കോടതിയും, സർക്കാരും, പോലിസും പറഞ്ഞിട്ടും ആരോപണമുന്നയിച്ച ജോർജിന് എതിരെ പോലിസ് കേസേടുക്കാത്തത്. എസ്ഡിപിഐ ,മുസ്‌ലിം യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്സ് എന്നി സംഘടനകൾ ആണ് ജോർജിന് എതിരെ പരാതി നൽകിയത്.കോടതി യെ സമീപിക്കുമെന്നു മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ശിഹാബ് അറിയിച്ചു.