പാകിസ്താന് സൈനിക-ശാസ്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ യുപി സ്വദേശി അറസ്റ്റില്‍; ഗഗന്‍യാന്‍ പദ്ധതിയുടെ വിവരങ്ങളും ചോര്‍ന്നു

ലഖ്‌നോ: പാകിസ്താന് ആയുധ-സൈനിക-ശാസ്ത്ര രഹസ്യങ്ങള്‍ കൈമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഫിറോസാബാദിലെ ആയുധ ഫാക്ടറിയിലെ രവീന്ദ്ര കുമാറിനെയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. െൈസനിക ഡെലിവറി ഡ്രോണിന്റെ ട്രയല്‍, ഗഗന്‍യാന്‍ ബഹിരാകാശ പദ്ധതി തുടങ്ങിയവയുടെ വിവരങ്ങള്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐക്ക് കൈമാറിയതിനാണ് അറസ്റ്റ്. ഇയാളുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഒരാളും പിടിയിലായിട്ടുണ്ട്. ഫേസ്ബുക്കിലെ നേഹ ശര്‍മ എന്ന ഫേസ്ബുക്ക് ഐഡി വഴിയാണ് പാക് ചാരന്‍ ഇയാളുമായി ആദ്യമായി ബന്ധപ്പെട്ടത്. പിന്നീട് നമ്പര്‍ കൈമാറി. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍-2 എന്ന പേരിലാണ് മൊബൈലില്‍ നമ്പര്‍ സൂക്ഷിച്ചിരുന്നത്. വാട്ട്‌സാപ്പ് വഴിയാണ് ചിത്രങ്ങളും മറ്റും അയച്ചിരുന്നത്.