ആരോഗ്യനില മെച്ചപ്പെട്ട ഡൽഹി ജലവിഭവ മന്ത്രി അതിഷി ആശുപത്രിവിട്ടു

Update: 2024-06-27 06:57 GMT
ആരോഗ്യനില മെച്ചപ്പെട്ട ഡൽഹി ജലവിഭവ മന്ത്രി അതിഷി ആശുപത്രിവിട്ടു

ന്യൂഡല്‍ഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ജലവിഭവ മന്ത്രിയുമായ അതിഷി ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അതിഷി ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക ഭവനത്തിലേക്ക് മടങ്ങിയത്.

ജൂണ്‍ 22നാണ് ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ജലവിഹിതം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യം വഷളായ മന്ത്രിയോട് സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐസിയുവിലും നിരാഹാരം തുടര്‍ന്ന അതിഷി 25ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

Tags:    

Similar News