പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ നാട്ടിലെത്തും

Update: 2025-04-23 09:23 GMT
പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ നാട്ടിലെത്തും

കൊച്ചി: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ രാത്രി 7.30ന് കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിനു ശേഷമാണ് സംസ്‌കാരചടങ്ങുകള്‍ നടത്തുക എന്നു ബന്ധുക്കള്‍ അറിയിച്ചു.

കുടുംബത്തോടൊപ്പം അവധി ആഘോഷങ്ങള്‍ക്കു വേണ്ടിയാണ് ചൊവാഴ്ച രാവിലെ രാമചന്ദ്രന്‍ പഹല്‍ഗാമിലെത്തിയത്. എന്നാല്‍ മകളുടെയും പേരക്കുട്ടികളുടെയും മുന്നില്‍ വച്ച് രാമചന്ദ്രനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാമചന്ദ്രനൊപ്പം ഭാര്യ ഷീലയും ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ സമയത്ത് ഷീല കാറിലായിരുന്നുവെന്നാണ് വിവരം.

Tags:    

Similar News