ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന സംഝോധാ എക്സ്പ്രസ് പാകിസ്താന് നിര്‍ത്തിവച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്ഷാവസ്ഥയെത്തുടര്ന്നാണ് പാകിസ്താന് സര്‍വീസ് നിര്‍ത്തിവച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വീസ് ഉണ്ടായിരിക്കില്ലന്ന് പാക് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. 16 യാത്രക്കാരുമായി ലാഹോറില്‍ പുറപ്പെടാനൊരുങ്ങിയ സര്‍വീസാണ് റദ്ദാക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ഡോണ്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു.