പ്രളയം: പാകിസ്താനില്‍ ഇതുവരെ മരിച്ചത് 1,300 പേര്‍

Update: 2022-09-04 04:48 GMT

ഇസ് ലാമാബാദ്: പാകിസ്താനിലെ മഹാപ്രളയത്തില്‍ ഇതുവരെ മരിച്ചത് 1,300 ഓളം പേര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 29 പേര്‍ മരിച്ചു, ജൂണ്‍ മുതല്‍ 1,290 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശനിയാഴ്ച അറിയിച്ചു. പാകിസ്താന്‍ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ജിഒകളും ദുരിതാശ്വാസപ്രവര്‍ത്തനം തുടരുകയാണ്. 

രാജ്യത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാണ്. സിന്ധില്‍ 180 പേരെങ്കിലും മരിച്ചിട്ടുണ്ട്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ 138ഉം ബലൂചിസ്താനില്‍ 125ഉം പേര്‍ മരിച്ചു.

1,468,019 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ 736,459 കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പാക്‌സിതാന് സഹായം ലഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ സമാഗ്രികളുമായി ഫ്രാന്‍സില്‍ നിന്നാണ് ആദ്യ വിമാനം എത്തിയത്.

നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും 10 ബില്യണ്‍ യുഎസ് ഡോളറാണ് നഷടം കണക്കാക്കുന്നത്.

ഇതുവരെ 723,919 കുടുംബങ്ങള്‍ക്ക് 25,000 രൂപ പണമായി നഷ്ടപരിഹാരം നല്‍കി.

Tags:    

Similar News