പഹല്‍ഗാം ആക്രമണം; പങ്ക് നിഷേധിച്ച് പാകിസ്താന്‍

ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും മുസ് ലിംകളെയും അടിച്ചമര്‍ത്തുകയാണ്, അതിനാല്‍ ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നു

Update: 2025-04-23 05:47 GMT
പഹല്‍ഗാം ആക്രമണം; പങ്ക് നിഷേധിച്ച് പാകിസ്താന്‍

ഇസ് ലാമാബാദ്: ജമ്മുകശ്മീരിലെ ആക്രമണത്തില്‍ തങ്ങളുടെ പങ്ക് നിഷേധിച്ച് പാകിസ്ഥാന്‍. ഇത് പ്രദേശികമായി ഉരുത്തിരിഞ്ഞ ആക്രമണമാണെന്നും ഇന്ത്യക്കെതിരേയുള്ള വലിയ കലാപത്തിന്റെ ഭാഗമാണ് ഇതെന്നും പാകിസ്ഥാന് ആക്രമണവുമായി ഒരു ബന്ധമില്ലെന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. വാര്‍ത്താകുറിപ്പിലൂടെയാണ് പ്രസ്ഥാവന.

ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന നാഗാലാന്‍ഡ് മുതല്‍ കശ്മീര്‍ വരെയും, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും ആക്രമണങ്ങളും സംഘര്‍ഷങ്ങളും നടക്കുന്നുണ്ട്. ഇതിലൊന്നും വിദേശ ഇടപെടല്‍ ഇല്ലെന്നും പ്രാദേശിക പ്രക്ഷോഭങ്ങളാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

ഇവരൊക്കെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരാണെന്നും എന്നാല്‍ ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും മുസ് ലിംകളെയും അടിച്ചമര്‍ത്തുകയാണ്, അതിനാല്‍ ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നു.

ഇത്തരം സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ സ്വന്തം പൗരന്മാരോടുള്ള ഇന്ത്യയുടെ പെരുമാറ്റം സായുധ പ്രതിരോധത്തിലേക്ക് നയിക്കുന്നുവെന്നും ഖ്വാജ ആസിഫ് കൂട്ടിചേര്‍ത്തു.

Tags:    

Similar News