പാലക്കാട്: ജില്ലയില്‍ ഇന്ന് 672 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 402 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 4 പേര്‍, വിദേശത്തുനിന്ന് വന്ന ഒരാള്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 265 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 315 പേര്‍ രോഗമുക്തരായി.
അലനല്ലൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക, ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക എന്നിവര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മലമ്പുഴ ജില്ലാ ജയിലിലെ തടവുപുള്ളിക്കും കൊവിഡ് ബാധിച്ചു. ജില്ലയില്‍ 6166 പേരാണ് ഇപ്പോള്‍ കൊവിഡ് ചികിത്സയിലുള്ളത്.