പാലക്കാട് ജില്ലയില്‍ ലഭിച്ചത് 41.85 മില്ലിമീറ്റര്‍ മഴ

Update: 2020-08-09 17:45 GMT

പാലക്കാട്: കാലവര്‍ഷത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ആഗസ്റ്റ് എട്ട് രാവിലെ എട്ടു മുതല്‍ ആഗസ്റ്റ് 9 രാവിലെ എട്ടു വരെ ലഭിച്ചത് 41.85 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്.

ഒറ്റപ്പാലം താലൂക്കില്‍ 78.8 മില്ലിമീറ്റര്‍, പട്ടാമ്പി 64.7, ആലത്തൂര്‍ 43.1, മണ്ണാര്‍ക്കാട് 23.4, പാലക്കാട് 22.1, ചിറ്റൂര്‍ 19 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 

Similar News